Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Tuesday, April 10, 2012

സൈക്കിളിന്റെ വല്യുപ്പാനെ കാണണോ....




ജിദ്ദയില്‍ കാലു കുത്തി കുറച്ചു ദിവസം കഴിഞ്ഞതേയുള്ളൂ... കാണുന്നതെല്ലാം അത്ഭുതം. കാറുമായി ഒരു വഴിക്ക് പോകുമ്പോ അതാ കാണുന്നു ഒരു ഭീമന്‍ റൌണ്ട് എബൗട്ട്.  ഹോ, എന്തൊരു വലിപ്പം!



 


 അത് മാത്രമല്ല. അതിന്റെ നടുക്ക് ഒരു സൈക്കിള്‍ സ്റാന്‍ഡ് ചെയ്തിട്ടുണ്ട്. അതിന്റെ വലിപ്പം അറിയണമെങ്കില്‍ താഴെക്കൂടി സൈക്കിള്‍ ഉരുട്ടി പോകുന്ന പാക്കിസ്ഥാനിയുടെ സൈക്കിള്‍ നോക്കിയാല്‍ മതി. ഓ, എന്റോരു ഭാഗ്യം നോക്കണേ... ചെറിയ സൈക്കിളും വല്യ സൈക്കിളും ഒറ്റ ഫോക്കസില്‍...:))) ഞാനൊരു സംഭവം തന്നെ..:)) കൊല്ലല്ലേ... ഞാന്‍ ഓടി...
---------------------------------------------------------------------------------------------



TAKEN BY NOKIA C5.5MP:


ഈ പഹയന്‍ ഇങ്ങനെ വണ്ടി ഓടിക്കുമ്പോ ഫോട്ടോ എടുത്ത് എടുത്ത് എപ്പഴാ പാണ്ടിലോറി കേറി പരിപ്പാവുക എന്ന് പറയാന്‍ പറ്റില്ല എന്നായിരിക്കും. ല്ലേ... ഹും.. ഞാന്‍ കേള്‍ക്കുന്നുണ്ട്...




ഇത് കുറച്ചു പുതിയ കുരുത്തക്കെടാ... മുന്നോട്ടു നോക്കി എടുത്ത് മടുത്തപ്പോ പിന്നോട്ട് എടുക്കാന്‍ തുടങ്ങി... എങ്ങനെണ്ട്.. എങ്ങനെണ്ട്...?
 (WITH NOKIAN97MINI):