Showing posts with label പൂവ്. Show all posts
Showing posts with label പൂവ്. Show all posts

Tuesday, April 10, 2012

ചെമ്പരുത്തിപ്പൂ...

സംഗതി നമ്മള്‍ "ആ, പിന്നേ..., ചെമ്പരത്തിപ്പൂ ചെവീല്‍ വെച്ചാ ആള്ക്കാര് വട്ടാണ് എന്ന് വിചാരിക്കും" എന്നൊക്കെ പറയുമെങ്കിലും അതിന്റെ ഒരു ചന്തമൊന്നു വേറെ തന്നെ. പൂവന്‍ കോഴിയുടെ തലയിലെ പൂവിനെ പോലെ ഓരോ ഇതളും. പക്ഷെ, അതിനേക്കാള്‍ ഭംഗിയുണ്ട് അല്ലെ..? പൂക്കളെ കൊണ്ട് ഉപമിക്കുക എന്നല്ലാതെ പൂക്കളെ ആര്‍ക്കും ഒന്നിനോടും ഉപമിക്കാന്‍ കഴിയാറില്ല. അത്രയ്ക്ക് സുന്ദരമാണ് പൂക്കള്‍! എത്ര സുന്ദരമാണല്ലേ നമ്മുടെ ഭൂമി!




nokiaN97mini


നല്ലോണം നോക്കിക്കോ... ഇതാണ് ലിവളുടെ(?) സുനാപ്പി. ഇതിമ്മല്‍ നിന്നും ഷഡ്പദങ്ങള്‍ വന്നു ഉമ്മ വെച്ചു മുഖത്ത് പറ്റിയ ലിപ്സ്ടിക്കും ചന്ദനക്കുറിയും വേറെ പൂവില്‍ പോയി ഇടുമ്പോഴാണത്രേ പരാഗണം നടക്കുന്നത്... ശ്ശൊ.. നാണമാവുന്നു... എന്ത് നോട്ടമാ നോക്കുന്നത് മാഷേ..? ഒന്ന് കണ്ണെടുക്കെന്നെ... വേറെ പോസ്റ്റ്‌ കാണണ്ടേ..?



എല്ലാ ഫോട്ടങ്ങളും nokian97miniകൊണ്ട് എടുത്തതാ കേട്ടോ...