Tuesday, April 10, 2012

സൈക്കിളിന്റെ വല്യുപ്പാനെ കാണണോ....




ജിദ്ദയില്‍ കാലു കുത്തി കുറച്ചു ദിവസം കഴിഞ്ഞതേയുള്ളൂ... കാണുന്നതെല്ലാം അത്ഭുതം. കാറുമായി ഒരു വഴിക്ക് പോകുമ്പോ അതാ കാണുന്നു ഒരു ഭീമന്‍ റൌണ്ട് എബൗട്ട്.  ഹോ, എന്തൊരു വലിപ്പം!



 


 അത് മാത്രമല്ല. അതിന്റെ നടുക്ക് ഒരു സൈക്കിള്‍ സ്റാന്‍ഡ് ചെയ്തിട്ടുണ്ട്. അതിന്റെ വലിപ്പം അറിയണമെങ്കില്‍ താഴെക്കൂടി സൈക്കിള്‍ ഉരുട്ടി പോകുന്ന പാക്കിസ്ഥാനിയുടെ സൈക്കിള്‍ നോക്കിയാല്‍ മതി. ഓ, എന്റോരു ഭാഗ്യം നോക്കണേ... ചെറിയ സൈക്കിളും വല്യ സൈക്കിളും ഒറ്റ ഫോക്കസില്‍...:))) ഞാനൊരു സംഭവം തന്നെ..:)) കൊല്ലല്ലേ... ഞാന്‍ ഓടി...
---------------------------------------------------------------------------------------------



TAKEN BY NOKIA C5.5MP:


ഈ പഹയന്‍ ഇങ്ങനെ വണ്ടി ഓടിക്കുമ്പോ ഫോട്ടോ എടുത്ത് എടുത്ത് എപ്പഴാ പാണ്ടിലോറി കേറി പരിപ്പാവുക എന്ന് പറയാന്‍ പറ്റില്ല എന്നായിരിക്കും. ല്ലേ... ഹും.. ഞാന്‍ കേള്‍ക്കുന്നുണ്ട്...




ഇത് കുറച്ചു പുതിയ കുരുത്തക്കെടാ... മുന്നോട്ടു നോക്കി എടുത്ത് മടുത്തപ്പോ പിന്നോട്ട് എടുക്കാന്‍ തുടങ്ങി... എങ്ങനെണ്ട്.. എങ്ങനെണ്ട്...?
 (WITH NOKIAN97MINI):

ചെമ്പരുത്തിപ്പൂ...

സംഗതി നമ്മള്‍ "ആ, പിന്നേ..., ചെമ്പരത്തിപ്പൂ ചെവീല്‍ വെച്ചാ ആള്ക്കാര് വട്ടാണ് എന്ന് വിചാരിക്കും" എന്നൊക്കെ പറയുമെങ്കിലും അതിന്റെ ഒരു ചന്തമൊന്നു വേറെ തന്നെ. പൂവന്‍ കോഴിയുടെ തലയിലെ പൂവിനെ പോലെ ഓരോ ഇതളും. പക്ഷെ, അതിനേക്കാള്‍ ഭംഗിയുണ്ട് അല്ലെ..? പൂക്കളെ കൊണ്ട് ഉപമിക്കുക എന്നല്ലാതെ പൂക്കളെ ആര്‍ക്കും ഒന്നിനോടും ഉപമിക്കാന്‍ കഴിയാറില്ല. അത്രയ്ക്ക് സുന്ദരമാണ് പൂക്കള്‍! എത്ര സുന്ദരമാണല്ലേ നമ്മുടെ ഭൂമി!




nokiaN97mini


നല്ലോണം നോക്കിക്കോ... ഇതാണ് ലിവളുടെ(?) സുനാപ്പി. ഇതിമ്മല്‍ നിന്നും ഷഡ്പദങ്ങള്‍ വന്നു ഉമ്മ വെച്ചു മുഖത്ത് പറ്റിയ ലിപ്സ്ടിക്കും ചന്ദനക്കുറിയും വേറെ പൂവില്‍ പോയി ഇടുമ്പോഴാണത്രേ പരാഗണം നടക്കുന്നത്... ശ്ശൊ.. നാണമാവുന്നു... എന്ത് നോട്ടമാ നോക്കുന്നത് മാഷേ..? ഒന്ന് കണ്ണെടുക്കെന്നെ... വേറെ പോസ്റ്റ്‌ കാണണ്ടേ..?



എല്ലാ ഫോട്ടങ്ങളും nokian97miniകൊണ്ട് എടുത്തതാ കേട്ടോ...


എന്റെ മക്ക യാത്ര. (all photos taken by nokia n97mini)











ലോകത്തിലെ ഏറ്റവും വലിയ സമയഗോപുരമാണ് മക്ക ക്ലോക്ക് ടവർ. മക്കയിൽ മസ്ജിദുൽ ഹറമിനോട് ചേർന്നുള്ളഅബ്രാജ്‌ അലബൈത്ത് ടവര്‍ (മക്ക റോയൽ ക്ലോക്ക് ടവർ). എന്നൊക്കെ പെരുണ്ടിതിനു.ബുര്‍ജ്‌ ഖലീഫ കഴിഞ്ഞാൽ ലോകത്ത് രണ്ടാം സ്ഥാനവും ഈ കെട്ടിടത്തിനാണ്.


ഈ ഫോട്ടോ എന്റെ കൂട്ടുകാരന്‍ ഷമീറിന്റെ  nokia5800 കൊണ്ട് ഞാന്‍ എടുത്തതാണ്:


 ലണ്ടന്‍ ടവറിലുള്ള ബിഗ് ബൻ വാച്ചിന്റെ ആറിരട്ടി വലിപ്പമാണ് മക്ക ടവർ വാച്ചിനുള്ളത്. പകൽവെട്ടത്തിൽ സ്വർണനിറത്തിൽ കാണപ്പെടുന്ന ഘടികാരങ്ങളും ചന്ദ്രക്കലയും രാത്രിവെളിച്ചത്തിൽ ഹരിതപ്പകർച്ച നേടും. ഘടികാരമുഖം രാത്രിയിൽ പ്രകാശമാനമാക്കുന്നതിന് എട്ടു ലക്ഷം എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിച്ചിട്ടുണ്ട്.(കടപ്പാട്: വിക്കിപീഡിയ)



ഇത് nokia N97mini കൊണ്ട് എടുത്തത്:






ഇനി മിനാരങ്ങള്‍ കാണാം(nokia n97mini)








this image taken by nokia n97 mini









ഇത് നോക്കിയ, 5800കൊണ്ട് എടുത്തത്. നല്ല തിരക്കായിരുന്നു അന്ന്. അല്‍പ്പം പിഴച്ചു പോയി. മുഴുവന്‍ ഫോക്കസില്‍ ആയില്ല:(